കോട്ടയം ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ രംഗകലാ വിഭാഗമായ കലാദര്‍ശന അക്കാദമിയില്‍ വിജയദശമി ദിനത്തില്‍ പുതിയ ബാച്ചുകള്‍ ആരംഭിച്ചു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നൃത്ത ,സംഗീത ,വാദ്യ കലകള്‍ക്കായുള്ള പുതിയ ബാച്ചുകളാണ് ആരംഭിച്ചത്.
പുതുപ്പള്ളി ദര്‍ശന സിഎംഐ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോണ്‍സന്‍ പി.വി ഉദ്ഘാടനം ചെയ്തു. വയലിന്‍, തബല, ഓര്‍ഗണ്‍, ഗിറ്റാര്‍, ഭരതനാട്യം, മോഹിനിയാട്ടം ,ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, വീണ, ബ്രേക്ക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, സെമിക്ലാസ്സിക്കല്‍ ഡാന്‍സ്, ഡ്രോയിങ് &പെയിന്റിംഗ്, കരാട്ടെ, എന്നിവയ്ക്കാണ് പുതിയ ക്ലാസുകള്‍ ആരംഭിച്ചത്.
0 Comments