Breaking...

9/recent/ticker-posts

Header Ads Widget

ഡയപ്പര്‍ മാലിന്യ ശേഖരണ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു



പാലാ നഗരസഭയില്‍ ഡയപ്പര്‍ മാലിന്യ ശേഖരണ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു. നഗരസഭ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു.  ഉപയോഗിച്ച ഡയപ്പറുകള്‍, സാനിട്ടറി പാഡുകള്‍, യൂറിന്‍ ബാഗുകള്‍, ട്യൂബുകള്‍, മെഡിസിന്‍ സ്ട്രിപ്പുകള്‍, ഡ്രസിംഗ് കോട്ടണ്‍, കാലഹരണപ്പെട്ട മരുന്നുകള്‍, ഗ്ലൗസുകള്‍, മാസ് ക്കുകള്‍ തുടങ്ങിയ അപകടരമായ ഗാര്‍ഹിക മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുവാന്‍ വാഹനത്തിലെത്തി കളക്ട് ചെയ്യും. സുസ്ഥിര മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് പ്രവര്‍ത്തിക്കുന്ന  ആക്രി  ആപ്പുമായി പദ്ധതി നടപ്പാക്കുന്നത്. നഗരസഭ പരിധിയിലെ താമസക്കാര്‍ക്ക് ആക്രിയുടെ ആപ്പിലൂടെ സേവനം ബുക്ക് ചെയ്യാം . കൂടാതെ ടോള്‍ ഫ്രീ നമ്പരായ 8031405048 ലോ വാട്ട്‌സ് ആപ്പ് നമ്പരായ 7591911110 നമ്പരിലോ ബന്ധപ്പെട്ടാല്‍ ഏജന്‍സി വീടുകളിലെത്തി ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് അമ്പലമുകളിലുള്ള കേരള എന്‍വിറോ ഇന്‍ഫ്രാസ്‌ക്രച്ചര്‍ ലിമിറ്റഡിന്റെ (KEIL) പ്ലാന്റിലെത്തിച്ച് മലിനീകരണ സാധ്യതയില്ലാതെ ശാസ്ത്രീയമായി സംസ്‌ക്കരിക്കും. 
 പാലാ നഗരസഭ പ്രദേശത്തെ കിടപ്പുരോഗികള്‍ക്കും, വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികള്‍ക്കും, നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ക്കും ഈ പദ്ധതി പ്രയോജനകരമാകും. നഗരസഭ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് അദ്ധ്യക്ഷത വഹിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി.പി.ജോണ്‍ സ്വാഗതവും, മരിയ സദനം ഡയറക്ടര്‍ സന്തോഷ് ആമുഖ പ്രസംഗവും നടത്തി.  കൗണ്‍സിലര്‍മാരായ ആന്റോ ജോസ് പടിഞ്ഞാറേക്കര , മായ പ്രദീപ്, സീനിയര്‍ പബ്‌ളിക് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ അനീഷ്.സി.ജി, ഉമേഷിത .പി .ജി, പബ്‌ളിക് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ രഞ്ജിത് ചന്ദ്രന്‍ ,മഞ്ജു മോഹന്‍, സോണി ബാബു  , ആക്രി ഇമ്പാക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍പങ്കെടുത്തു.


Post a Comment

0 Comments