DSM സംസ്ഥാന ചെയര്‍മാന്‍ സണ്ണി എം. കപിക്കാട് ദലിത് സമുദായ വത്കരണത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സമുദായം എന്നത് ജാതിയുടെ കൂട്ടങ്ങളല്ല, മൂല്യങ്ങളുടെ കൂട്ടായ്മയായാണ് വിലയിരുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. DSM ന്റെ ലക്ഷ്യം, പ്രവര്‍ത്തനം, എന്ന വിഷയത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എ പ്രസാദ് ക്ലാസ് നയിച്ചു. സംഘടന സെക്രട്ടറി ബിജോയി ഡേവിഡ്, സംസ്ഥാന ട്രഷറര്‍ കെ. വത്സകുമാരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.പി ജോയി, സംസ്ഥന കമ്മറ്റിയംഗം പി.കെ കുമാരന്‍ , ജില്ലാ സെക്രട്ടറി ദിലീപ് കൈപ്പുഴ, ജില്ലാ ട്രഷറര്‍ ബേബി അരീപറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments