ഏറ്റുമാനൂര്‍ നഗരസഭ പുതിയ മന്ദിരത്തിലേക്ക്. പഴയ ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്ത സ്ഥലത്ത്, പുതിയതായി നിര്‍മ്മിച്ച നഗരസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 25 ശനിയാഴ്ച രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും. യോഗത്തില്‍ മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് പടികര, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, ജോസ് കെ മണി എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. സര്‍ക്കാര്‍ അനുവദിച്ച മൂന്നു കോടി രൂപയും നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും രണ്ടരക്കോടിയോളം രൂപയും ചെലവഴിച്ചാണ് പുതിയ ഓഫീസ് മന്ദിരം നിര്‍മ്മിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയ പുതിയ മന്ദിരത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, പിന്നെ ശേഷിക്കാര്‍ക്ക് ലിഫ്റ്റ് സൗകര്യം എന്നിവ ക്രമപ്പെടുത്തിയിട്ടുണ്ട്.. 2015ല്‍ രൂപീകൃതമായ ഏറ്റുമാനൂര്‍ നഗരസഭയുടെ ഓഫീസ് നിലവില്‍ പ്രൈവറ്റ് ബസ് സ്റ്റേഷന് എതിര്‍വശം മത്സ്യ മാര്‍ക്കറ്റിന് സമീപം പരിമിതമായ സൗകര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്





0 Comments