സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം തേടിയെത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ മെച്ചപ്പെട്ട സേവനം, പൊതുജനങ്ങള്‍ക്ക് ഓഫീസുകളില്‍ എത്താതെ തന്നെ ഉറപ്പുവരുത്തുവാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളത്തിലെ ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങളും ആധുനികവല്‍ക്കരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടു. ഏറ്റുമാനൂര്‍ നഗരസഭയുടെ പുതിയ ഓഫീസ് മന്ദിരം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യോഗത്തില്‍ സഹകരണ തുറമുഖം വകുപ്പ് മന്ത്രി എംപി രാജേഷ് അധ്യക്ഷത വഹിച്ചു. വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി കൃത്യമായ ആസൂത്രണങ്ങളോടെ തദ്ദേശസ്ഥാപനങ്ങള്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ വഴിതുറന്നതായും വീടില്ലാത്തവര്‍ക്ക് വീട് എന്ന സ്വപ്നവും സാക്ഷാത്കരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിഞ്ഞതായും കേരളം അതിദാരിദ്രരില്ലാത്ത സംസ്ഥാനമായി നവംബര്‍ ആദ്യം പ്രഖ്യാപിക്കപ്പെടുകയാണെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്‍ സെക്രട്ടറി ബിനു ജോണ്‍, നഗരസഭ സെക്രട്ടറി ബിനുജി, നഗരസഭ കൗണ്‍സിലര്‍മാരായ വിഎസ് വിശ്വനാഥന്‍, ഇ എസ്. ബിജു, ബിബിഷ്, ബീന ഷാജി , മുന്‍ നഗരസഭ അധ്യക്ഷന്മാരായ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍, ബിജു കുംബിക്കല്‍, ജോര്‍ജ് പുല്ലാടന്‍,ജോയ് ഊന്നുകല്ലേല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏറ്റുമാനൂര്‍ നഗരസഭയുടെ പുതിയ ഓഫീസ് മന്ദിരം അഞ്ചു കോടി രൂപ ചിലവിലാണ് പൂര്‍ത്തീകരിച്ചത്.


.webp)


0 Comments