ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ മഹാദേവ ക്ഷേത്രത്തിന്റെ വടക്കെനട ഭാഗത്ത് നിയന്ത്രണം വിട്ട കാര്‍ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു. റോഡില്‍ വട്ടം തിരിഞ്ഞ കാര്‍ എതിര്‍ ദിശയില്‍ എത്തിയ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ പട്ടിത്താനം സ്വദേശിയായ ബൈക്ക് യാത്രികനെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 9. 15 ഓടെ ആയിരുന്നു അപകടം. ഏറ്റുമാനൂരിലെ സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയ യുവാവിനെ തലയ്ക്ക് സാരമായി പരിക്കേറ്റ നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.


.webp)


0 Comments