Breaking...

9/recent/ticker-posts

Header Ads Widget

ബിജെപി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരില്‍ പന്തം കൊളുത്തി പ്രകടനം



ബിജെപി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ദേവസ്വം വകുപ്പ് മന്ത്രിയുടെ വി.എന്‍ വാസവന്റെ ഏറ്റുമാനൂരിലെ എംഎല്‍എ ഓഫീസിലേക്ക്  പ്രതിഷേധ മാര്‍ച്ച് നടത്തി പിരിഞ്ഞു പോയ  പ്രവര്‍ത്തകര്‍ക്ക്  നേരെ,സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ പ്രകടനം.

 പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പേരൂര്‍ ജംഗ്ഷനില്‍ നടന്ന പ്രതിഷേധ യോഗം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പോലീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ഉയര്‍ത്തിയത്. ജില്ല വൈസ് പ്രസിഡണ്ട് ഡോക്ടര്‍ ശ്രീജിത്ത്, കെ.ബി ജയമോഹന്‍, ഉഷ സുരേഷ്,  പേരൂര്‍ മുരളി, മധു പുന്നത്തറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. BJP പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പോക്‌സോ വകുപ്പുകളടക്കം ചുമത്തി 6 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.


Post a Comment

0 Comments