Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ക്രിസ്തുരാജ് ദേവാലയത്തിലെ രാജത്വ തിരുനാള്‍ ആഘോഷം




ഏറ്റുമാനൂര്‍ ക്രിസ്തുരാജ് ദേവാലയത്തിലെ രാജത്വ തിരുനാള്‍ ആഘോഷം നവംബര്‍ 14 മുതല്‍ 24 വരെ തീയതികളില്‍ നടക്കും. തിരുനാള്‍ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും തദ്ദേശസ്ഥാപന പ്രതിനിധികളുടെയും നേതൃത്വത്തിലുള്ള അവലോകനയോഗം പാരിഷ് ഹാളില്‍ നടന്നു. 

നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് അവലോകനയോഗം ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാദര്‍ തോമസ് കുത്തുകല്ലുങ്കല്‍ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാദര്‍ ജേക്കബ് ചക്കത്തറ തിരുനാള്‍ പരിപാടികള്‍ വിശദീകരിച്ചു. പോലീസ്, പൊതുമരാമത്ത് വകുപ്പ്,,കെഎസ്ഇബി ആരോഗ്യ വിഭാഗം, ഉദ്യോഗസ്ഥര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍, മാധ്യമ പ്രതിനിധികള്‍, പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കുചേര്‍ന്നു.


Post a Comment

0 Comments