Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സൗരോര്‍ജ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കുന്നു



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സൗരോര്‍ജ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കുന്നു. 36 kw ശേഷിയുള്ള സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്. ദിവസം 120 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റ് സ്ഥാപിക്കുന്നതോടെ വൈദ്യുതി ചാര്‍ജിന് ലക്ഷക്കണക്കിന് രൂപയുടെ കുറവുണ്ടാകും.

 ക്ഷേത്രോപദേശക സമിതി അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ദേവസ്വം മന്ത്രി VN വാസവന്റെ ഇടപെടല്‍ മൂലമാണ് സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലായത്. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലാണ് ആദ്യമായി സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. ശബരിമല ഇടത്താവളമായ ഏറ്റുമാനൂരില്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെക്കുറിച്ചുള്ള അവലോകന യോഗത്തില്‍ ഉപദേശക സമിതി സോളാര്‍ പ്ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.


Post a Comment

0 Comments