Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര മൈതാനത്ത് സ്ഥിരം അയ്യപ്പ മണ്ഡപം ഒരുങ്ങുന്നു.



ശബരിമല ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര മൈതാനത്ത് സ്ഥിരം അയ്യപ്പ മണ്ഡപം ഒരുങ്ങുന്നു. തീര്‍ത്ഥാടന കാലത്ത് ആയിരക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍, മണ്ഡല മകരവിളക്കു മഹോത്സവകാലത്ത്  ക്ഷേത്ര മൈതാനത്ത് പ്രത്യേക അയ്യപ്പ മണ്ഡപം തയ്യാറാക്കി ആരാധന നടത്തിയിരുന്നു. 

വൃശ്ചികം ഒന്നിനു മുന്‍പായി മണ്ഡപം തീര്‍ക്കുകയായിരുന്നു  മുന്‍കാലങ്ങളില്‍ ചെയ്തിരുന്നത്. താത്കാലിക മണ്ഡപ നിര്‍മ്മാണത്തിനായി ഭാരിച്ച ചെലവ് ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നുള്ള ഉപദേശക സമിതിയുടെ നിര്‍ദ്ദേശം അംഗീകരിച്ചു കൊണ്ടാണ് ക്ഷേത്ര മൈതാനത്ത് സ്ഥിരം അയ്യപ്പ മണ്ഡപം ഒരുക്കുന്നത്. മണ്ഡലകാലത്തിനുശേഷം ഇതേ കേന്ദ്രം തീര്‍ത്ഥാടകര്‍ക്ക് വിശ്രമകേന്ദ്രമായും ഉപയോഗിക്കുവാന്‍ കഴിയുന്ന വിധത്തിലാണ്  നിര്‍മാണം നടത്തുന്നത്.  ദേവസ്വം മരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിരിക്കുന്നത്.


Post a Comment

0 Comments