ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ മുന്നറിയിപ്പില്ലാതെ നടത്തിയ റോഡ് ടാറിംങ് നഗരത്തില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചു. പ്രധാന റോഡുകള്‍ സംഗമിക്കുന്ന സെന്‍ട്രല്‍ ജംഗ്ഷനില്‍ വാഹനങ്ങള്‍ കുരുങ്ങി.
ആംബുലന്‍സുകള്‍ക്ക് പോലും കടന്നു പോകാന്‍ കഴിയാത്ത വിധം ഗതാഗതക്കുരുക്ക് രൂപപ്പെട്ടത് കാല്‍ നടയാത്രക്കാരെയും വാഹന യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. സെന്‍ട്രല്‍ ജംഗ്ഷനില്‍ ടാറിങ് നടന്നത് മൂലം കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ചിറക്കുളം വഴി കടത്തിവിട്ട് പ്രൈവറ്റ് ബസ് സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ വഴി തിരികെ എം.സി റോഡില്‍ പ്രവേശിക്കുകയായിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശന പരിപാടികള്‍ മുന്‍നിര്‍ത്തിയാണ് അടിയന്തര ടാറിങ് ജോലികള്‍ നടത്തിയത് എന്നാണ് സൂചന.





0 Comments