Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംങ്ഷനില്‍ ട്രാഫിക് കണ്‍ട്രോള്‍ ബൂത്ത് പ്രവര്‍ത്തനമാരംഭിച്ചു.



ഏറ്റുമാനൂര്‍ സെന്‍ട്രല്‍  ജംങ്ഷനില്‍ ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക് കണ്‍ട്രോള്‍ ബൂത്ത്  പ്രവര്‍ത്തനമാരംഭിച്ചു. പോലീസുകാര്‍ക്കും ഹോം ഗാര്‍ഡുകള്‍ക്കും മഴയും വെയിലും ഏല്‍ക്കാതെ  ഗതാഗത നിയന്ത്രണത്തിന്  സൗകര്യം ഒരുക്കിയാണ് ട്രാഫിക് ബൂത്ത് സ്ഥാപിച്ചത്. ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ബി ആന്‍ഡ് ബി വണ്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ആണ് ഈ ട്രാഫിക് കണ്‍ട്രോള്‍ ബൂത്ത് സജ്ജമാക്കി നല്‍കിയത്. കുടിവെള്ള ലഭ്യതയും  ഉറപ്പുവരുത്തിയിട്ടുണ്ട്. 

ഏറ്റുമാനൂര്‍ നഗര മദ്ധ്യത്തില്‍ ഗതാഗതം  നിയന്ത്രിക്കുന്ന പോലീസുകാരുടെയും ഹോം ഗാര്‍ഡുകളുടെയും  ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ട  ബി ആന്‍ഡ് ബി വണ്‍ ടൂര്‍സ് & ട്രാവല്‍സ്  ഉടമകളായ ബിജു പേണ്ടാനത്ത്, ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍  കൂടിയായ ബിബീഷ് ജോര്‍ജ് വേലിമറ്റം എന്നിവര്‍ ചേര്‍ന്ന് ട്രാഫിക് കണ്‍ട്രോള്‍ ബൂത്ത് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. ഏറ്റുമാനൂര്‍ പോലീസിന്റെ സഹകരണത്തോടെയാണ് ബൂത്തിന്റെ നിര്‍മ്മാണം നടത്തിയത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെടെ  ട്രാഫിക് കണ്‍ട്രോള്‍ ബൂത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ട്രാഫിക് കണ്‍ട്രോള്‍ ബൂത്ത് ഉദ്ഘാടനം നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് പടികര നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.എസ് അന്‍സല്‍, നഗരസഭ കൗണ്‍സിലര്‍മാരായ  ഇ.എസ്. ബിജു, ബീന ഷാജി, വിജി ജോര്‍ജ് ചാവറ, തങ്കച്ചന്‍ കോണിക്കല്‍, വിജി ഫ്രാന്‍സ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


Post a Comment

0 Comments