വിജയദശമി നാളില്‍ പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാ മഹേശ്വര ക്ഷേത്രത്തില്‍ തൂലികാ പൂജയും മണലില്‍ ഹരി:ശ്രീ കുറിക്കലും നടന്നു. ക്ഷേത്രത്തിലെത്തിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തൂലികാ പൂജയ്ക്ക് ശേഷം പ്രസാദമായി പേനകള്‍ വിതരണം ചെയ്തു. വര്‍ക്കല ശിവഗിരിയിലെ പവിത്രമായ ശ്രീ ശാരദാദേവീ ക്ഷേത്ര സന്നിധിയിലെ പഞ്ചാരമണലാണ് മണലിലെഴുത്തിനായി കാവിന്‍പുറം ക്ഷേത്രത്തില്‍ വിരിച്ചിരുന്നത്.
ഈ മണലും തൂലികാ പൂജയ്ക്കുള്ള പേനകളും തുമ്പയില്‍ രാമകൃഷ്ണന്‍ നായരാണ് വഴിപാടായി സമര്‍പ്പിച്ചത്. മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തൂലികാ പൂജയും വിദ്യാരംഭ ചടങ്ങുകളും നടന്നു. പ്രമുഖ കവിയും മുന്‍ ഹെഡ്മാസ്റ്ററുമായ ആര്‍.കെ. വള്ളിച്ചിറ മണലിലെഴുത്തിന് ആചാര്യസ്ഥാനം വഹിച്ചു. RK വള്ളിച്ചിറ രചിച്ച ഉമാമഹേശ്വര ചരിതം വഞ്ചിപ്പാട്ട് ഉമാമഹേശ്വരര്‍ക്ക് മുന്നില്‍ പാടി സമര്‍പ്പിച്ചു. കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധിയാളുകള്‍ കാവിന്‍പുറം ക്ഷേത്രത്തില്‍ മണലില്‍ ഹരിശ്രീ കുറിച്ചു. മധുരഫല നിവേദ്യവും അവല്‍ പ്രസാദവും ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. ചടങ്ങുകള്‍ക്ക് ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍, സെക്രട്ടറി പുളിക്കല്‍ ചന്ദ്രശേഖരന്‍ നായര്‍, വൈസ് പ്രസിഡന്റ് പി.എസ്. ശശിധരന്‍, ഖജാന്‍ജി തങ്കപ്പന്‍ നായര്‍, കമ്മറ്റിയംഗങ്ങളായ ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍, ജയചന്ദ്രന്‍ വരകപ്പിള്ളില്‍, സുരേഷ് ലക്ഷ്മിനിവാസ്, സി.ജി. വിജയകുമാര്‍, പ്രസന്നന്‍ കാട്ടുകുന്നത്ത്, ബാബു പുന്നത്താനം, ഗോപകുമാര്‍ അമ്പാട്ടുവടക്കേതില്‍, റ്റി.എസ്. ശിവദാസ്, ആര്‍. സുനില്‍ കുമാര്‍ തുമ്പയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments