കുറിച്ചിത്താനം നോട്ടിലസ് ഫുട്‌ബോള്‍ ക്ലബ്ബിന്റെയും PSPM വായനശാലയുടെയും സഹകരണത്തോടെ കുറിച്ചിത്താനത്ത് ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ചു. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് മെമ്പര്‍ ജോസഫ് ജോസഫ് വെള്ളാനാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേഘാലയയുടെ മുന്‍ താരമായിരുന്ന ഷില്ലോങ്ങ് സ്വദേശി ജോയ്‌സണ്‍അബെറി ആണ് പരീശിലനങ്ങള്‍ നിയന്ത്രിക്കുന്നത്. PSPM ലൈബ്രറി ഭാരവാഹികളായ രാജ്‌മോഹന്‍, MK രാജന്‍സാര്‍, ജയന്‍ തടയില്‍, ക്ലബ്ബ് പ്രതിനിധി ജയന്‍ പൊയ്യാനിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മുന്ന, ജോയ്‌സണ്‍അബെറി എന്നിവരാണ് പരിശീലകര്‍.





0 Comments