ശാസ്ത്ര സാങ്കേതിക മേഖലയില്‍ മലയാളികളുടെ മികവ് ഏറെ ശ്രദ്ധിക്കപ്പെടുന്നതായി ഫ്രാന്‍സിസ് ജോര്‍ജ് MP. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തടക്കം ഉന്നത പദവികളില്‍ മലയാളികളുടെ സാന്നിധ്യമുണ്ട്. മുന്‍പ് ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഇന്ത്യ വിദേശസഹായം തേടിയിരുന്നു. എന്നാല്‍ ഇന്ന് മറ്റു പല രാജ്യങ്ങളും ഉപഗ്രഹ വിക്ഷേപണത്തിനടക്കം ഇന്ത്യയുടെ മികവ് പ്രയോജനപ്പെടുത്തുന്നത് നമുക്ക് അഭിമാനമാവുകയാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് MP പറഞ്ഞു. ശാസ്ത്രസാങ്കേതിക രംഗവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയംഗമെന്ന നിലയില്‍ ശ്രീഹരിക്കോട്ടയിലടക്കം നടത്തിയ സന്ദര്‍ശനങ്ങളിലൂടെ ഇക്കാര്യങ്ങള്‍ നേരിട്ടറിയാന്‍ അവസരം ലഭിച്ചതായും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. വിദ്യാര്‍ത്ഥിപ്രതിഭകള്‍ക്ക് തങ്ങളുടെ മികവുകള്‍ അവതരിപ്പിക്കാന്‍ സ്‌കൂള്‍ ശാസ്ത്രമേളകളിലൂടെ അവസരം ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിദ്യര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ പ്രോത്സാഹനങ്ങളും നല്‍കുന്നുണ്ടെന്നും MP പറഞ്ഞു.





0 Comments