Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി.



രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാ തല ഉദ്ഘാടനം കോട്ടയം തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ മന്ത്രി V.N വാസവന്‍നിര്‍വഹിച്ചു. മഹാത്മാഗാന്ധി പകര്‍ന്നു തന്ന സന്ദേശം ഉള്‍ക്കൊണ്ട് എല്ലാത്തരം വിഭാഗീയതകള്‍ക്കുമെതിരെ പോരാടാന്‍ സമൂഹത്തിന് കഴിയണമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. 

 രാഷ്ട്രം നമുക്ക് നല്‍കിയ അതുല്യ സംഭാവനയാണ് മഹാത്മാഗാന്ധി. അദ്ദേഹം പകര്‍ന്ന സ്വാതന്ത്ര്യത്തിന്റെ സന്ദേശവും ദേശാഭിമാന ബോധവുമാകണം നമ്മളെ നയിക്കേണ്ടത്. ഗാന്ധിയന്‍ ദര്‍ശനങ്ങളെ നെഞ്ചേറ്റി മുന്നോട്ടു പോകാന്‍ കഴിയണം-മന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. മഹാത്മാഗാന്ധി ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകള്‍ ലോകം മുഴുവന്‍ ഇന്നും ആദരവോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജി കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിക്കാന്‍ ഓരോ ഭാരതീയനും ഉത്തരവാദിത്വമുണ്ടെന്ന് ഗാന്ധി ജയന്തി ദിന സന്ദേശം നല്‍കിയ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. പറഞ്ഞു. മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടന്നു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍, നഗരസഭാംഗം ജയമോള്‍ ജോസഫ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ്. സഞ്ജീവ് കുമാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി മാത്യു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ്, റവന്യു, എക്‌സൈസ്, പോലീസ്, പൊതുവിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, പൊതുവിതരണം-ഉപഭോക്തൃകാര്യം, പൊതുമരാമത്ത് വകുപ്പുകള്‍, സാക്ഷരതാ മിഷന്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടക്കും.


Post a Comment

0 Comments