Breaking...

9/recent/ticker-posts

Header Ads Widget

'ഹാപ്പി കേരളം' പദ്ധതിക്ക് കൊടുവന്താനത്ത് തുടക്കം.




കുടുംബശ്രീ എഫ്.എന്‍.എച്ച്.ഡബ്ല്യു വിഭാഗത്തിന്റെ നേതൃത്വത്തില്‍  സിഡിഎസുകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന  'ഹാപ്പി കേരളം' പദ്ധതിക്ക് ഏറ്റുമാനൂര്‍  മുന്‍സിപ്പാലിറ്റിയിലെ ഒന്നാം വാര്‍ഡായ കൊടുവന്താനത്ത് തുടക്കം. ഹാപ്പി കേരളത്തിന്റെ ഭാഗമായി തുഷ്ടി  ഇടം , NSS കരയോഗം ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 

തുടര്‍ന്ന് ഹാപ്പി കേരളം ആര്‍.പി-മാര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ നയിച്ചു. ഒരു വ്യക്തിക്കും, കുടുംബത്തിനും സമൂഹത്തിനും എങ്ങനെ സന്തോഷം ഉണ്ടാക്കാമെന്നും, അതിന്റെ തടസ്സങ്ങള്‍ കണ്ടുപിടിച്ചു പരിഹാര പ്രവര്‍ത്തങ്ങള്‍ വിവരിക്കുന്നതുമായ പ്രോഗ്രാമാണ് ഹാപ്പി കേരളം.  ജില്ലാ പ്രോഗ്രാം മാനേജര്‍ ഉഷാദേവി, സ്‌നേഹിതാ കൗണ്‍സിലര്‍ Dr. ഉണ്ണി മായ, കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സന്‍ ഐഷ ജിന്ന, മുന്‍ ചെയര്‍ പേഴ്‌സണ്‍ പുഷ്പ വിജയകുമാര്‍, ജില്ലാ ആര്‍പിമാരായ ജോണി, ജയകുമാരി, ദിവ്യ, ചിന്നു, ശുഭ, NULM മാനേജര്‍ സുനു ജോണ്‍, സ്റ്റാഫ് രതി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ റീന, cds അംഗങ്ങള്‍ എന്നിവര്‍പങ്കെടുത്തു.


Post a Comment

0 Comments