Breaking...

9/recent/ticker-posts

Header Ads Widget

പെയ്ഡിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു.



ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ  രക്ഷിതാക്കളുടെ  സംഘടനയായ പെയ്ഡിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. ഏറ്റുമാനൂര്‍ സാന്‍ജോസ് സ്‌പെഷ്യല്‍ സ്‌കൂളില്‍ 
ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനുപമ നിര്‍വഹിച്ചു. 

ചടങ്ങില്‍ പെയ്ഡ് ജില്ലാ പ്രസിഡണ്ട് മുരളി വെങ്ങത്ത് അധ്യക്ഷത വഹിച്ചു.  സംസ്ഥാന ട്രഷറര്‍ ജെന്നി തോമസ് ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ ഭാരവാഹികളായ ടോമി ജോസഫ്, മേഴ്‌സി എബ്രഹാം, അജിമോള്‍, ടോണി വര്‍ഗീസ്, ജേക്കബ് സേവിയ ജേക്കബ് സേവ്യര്‍, സുനിത  ഹരിദാസ്, മനോജ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്ലാ വ്യാഴാഴ്ചയും സാന്‍ജോസ് സ്‌കൂളില്‍ രാവിലെ 10.30 മുതല്‍ 12.30 വരെ ഹെല്‍പ്പ് ഡെസ്‌ക്പ്രവര്‍ത്തിക്കും.


Post a Comment

0 Comments