ദേവസ്വം ക്ഷേത്രങ്ങളിലെ സ്വര്‍ണ കൊള്ള സി ബി ഐ അന്വേഷിക്കുക, ദേവസ്വം ബോര്‍ഡിനെ പിരിച്ചു വിടുക, ദേവസ്വം ക്ഷേത്ര ഭരണം സര്‍ക്കാര്‍ വിട്ടൊഴിയുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വൈക്കം ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലേക്ക് ഭക്തജന മാര്‍ച്ച് നടത്തി. വൈക്കം വലിയ കവലയില്‍ നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ. എസ്. ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ സഹസ്ര കോടികള്‍ വിലവരുന്ന തിരുവാഭരണങ്ങളും, അമൂല്യ വസ്തുക്കളും, വിഗ്രഹങ്ങളും അടക്കം കൊള്ളയടിക്കപ്പെടുകയാണെന്ന് ഇ. എസ്. ബിജു പറഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പി. ജി. ബിജു കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് എസ് അപ്പു അധ്യക്ഷനായിരുന്നു. തട്ടിപ്പിന് കൂട്ടുനിന്ന കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തുകയും, ദേവസ്വം ഭരണാധികാരികളുടെ സ്വത്ത് വകകള്‍ കണ്ടു കെട്ടുകയും ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി അവശ്യപ്പെട്ടു. മാര്‍ച്ചിന് മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം വി എന്‍ സോമന്‍,ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ കുമ്മനം ജില്ലാ സഹ സംഘടന സെക്രട്ടറി ജയചന്ദ്രന്‍,ജില്ലാ വൈസ് പ്രസിഡണ്ട് പി കെ കുട്ടപ്പന്‍, മഹിളാ ഐക്യ വേദി ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍. താലൂക്ക് ജനറല്‍ സെക്രട്ടറി വാസുദേവന്‍ നായര്‍ താലൂക്ക് സെക്രട്ടറി എ എച്ച് സനീഷ് ബി.ജെ.പി.മണ്ഡലം പ്രസിഡന്റ് എം.കെ മഹേഷ്, ജനറല്‍ സെക്രട്ടറി അമ്പിളി സുനില്‍ വിശ്വകന്ദപരിഷത്ത് വൈക്കം പ്രഖണ്ഡ് പ്രസിഡന്റ് അഡ്വ.കെ അജിത് ബാബു , സെക്രട്ടറി സി .എന്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments