Breaking...

9/recent/ticker-posts

Header Ads Widget

ജനശബ്ദം ജനങ്ങളിലേക്ക് സംസ്ഥാന പഠനശിബിരം ഒക്ടോബര്‍ 20 ന്



ജനശബ്ദം ജനങ്ങളിലേക്ക് സംസ്ഥാന പഠനശിബിരം ഒക്ടോബര്‍ 20 ന് ഇടമറ്റം ഓശാന മൗണ്ടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  ഗ്രാമപഞ്ചായത്തുകളിലെ കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിനെതിരെയും  സംവിധാനങ്ങളുടെ ജനവിരുദ്ധത ജനങ്ങളെ ബോധ്യപ്പെടുത്തി  നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യോജിക്കാവുന്നവരുമായി ഒത്തുചേര്‍ന്ന്  ഗ്രാമപഞ്ചായത്തുകളില്‍ അധികാരത്തിലെത്തുന്നതിനുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായാണ് പഠനശിബിരം സംഘടിപ്പിക്കുന്നത്. 
ഒക്ടോബര്‍ 20 ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെ ഭരണങ്ങാനം ഇടമറ്റം ഓശാന സെന്ററില്‍ നടക്കുന്ന  പഠന ശിബിരം മൂവാറ്റുപുഴ അദ്വൈതാശ്രമം ആചാര്യന്‍ സ്വാമി ഗുരുശ്രീ ഉദ്ഘാടനം ചെയ്യും.  ''ജനാധികാര ജനാധിപത്യം'' എന്ന വിഷയത്തെ അടിസ്ഥാനമാക്കി മുഖ്യ പ്രഭാഷണം നടത്തും.  സാഹചര്യ വിശകലനരേഖ ജയിംസ് വടക്കന്‍ അവതരിപ്പിക്കും.  അഡ്വ. ജോണ്‍ ജോസഫ് വിഷയാവതരണം നടത്തും.  ജനോക്രസി ഉപജ്ഞാതാവായ ജോയി മൂക്കന്‍തോട്ടവും  ഡല്‍ഹി കര്‍ഷക സമരം നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ബിജുവും,  എ.എ.പി. സംസ്ഥാന പ്രസിഡന്റ് വിനോദ് വില്‍സണ്‍ മാത്യുവും,  രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസും, മുന്‍ ബീഹാര്‍ ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബിജു കൈപ്പാറേടനും വിഷയാവതരണം നടത്തും. അതിജീവന പോരാട്ടവേദി ചെയര്‍മാന്‍ റസാക്ക് ചൂരവേലിയും, വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ദേശീയ രക്ഷാധികാരി സുജി മാസ്റ്ററും, മുല്ലപ്പെരിയാര്‍ ഏകോപന സമിതി ചെയര്‍മാന്‍ കെ.എസ്. പ്രകാശും  മാങ്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മാത്യു ജോസും സംസാരിക്കും.


Post a Comment

0 Comments