Breaking...

9/recent/ticker-posts

Header Ads Widget

ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ CBI അന്വേഷണം വേണമെന്ന് കെ മുരളീധരന്‍



ശബരിമല സ്വര്‍ണ്ണപ്പാളി മോഷണക്കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ CBI അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ Ex MP ആവശ്യപ്പെട്ടു. SlT യുടെ അന്വേഷണത്തിന്  പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു . വിശ്വാസ സംരക്ഷണ ജാഥയ്ക്ക് ഏറ്റുമാനൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍. അയ്യപ്പന് സമര്‍പ്പിച്ച സ്വര്‍ണവും പണവും മോഷ്ടിക്കുന്നവര്‍ക്ക് ദുരന്തങ്ങളും ചിത്തഭ്രമവവും ഉണ്ടാകുമെന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്തിക്ക് സംഭവിച്ച പാളിച്ചകളും പിഴവുകളുമെന്നും K മുരളിധരന്‍ പറഞ്ഞു.  ശബരിമലയിലെ സ്വര്‍ണ്ണ മോഷണക്കേസില്‍  ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്  കെ. മുരളീധരന്‍ നയിച്ച വിശ്വാസ സംരക്ഷണ  ജാഥയ്ക്ക് ഏറ്റുമാനൂരില്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. 

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ നിന്നും ജാഥാ ക്യാപ്റ്റന്‍ കെ. മുരളീധരനെയും സംഘത്തെയും സ്വീകരിച്ചു. തുടര്‍ന്ന് സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി പ്രകടനമായി പേരൂര്‍ ജംഗ്ഷനിലെ സമ്മേളന വേദിയില്‍ എത്തി.  തുടര്‍ന്ന് നടന്ന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA ഉദ്ഘാടനം ചെയ്തു. ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണവുമായി ബന്ധപ്പെട് പോറ്റിയെ മാത്രം പിടിച്ചിട്ടു കാര്യമില്ലെന്നും പോറ്റിയെ പോറ്റിയവരും പോലീസ് പിടിയിലാകണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  പറഞ്ഞു.വിശ്വാസമില്ലാത്ത ദേവസ്വം മന്ത്രിയും കൂട്ടാളികളും ശബരിമലയില്‍ നടത്തിയിട്ടുള്ള കൊള്ള സര്‍ക്കാരിന്റെ ചെമ്പു തെളിച്ചെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ നിയാസ്, സലിം,ജോഷി ഫിലിപ്പ്,ഫില്‍സണ്‍ മാത്യൂസ്, ഗോപകുമാര്‍, ഫിലിപ്പ് ജോസഫ്, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments