Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തിയെ സമഗ്ര കൂണ്‍ ഗ്രാമമായി പ്രഖ്യാപിച്ചു



കടുത്തുരുത്തിയെ സമഗ്ര കൂണ്‍ ഗ്രാമമായി പ്രഖ്യാപിച്ചു. മന്ത്രി പി പ്രസാദ് പ്രഖ്യാപനം നിര്‍വഹിച്ചു. ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധ പ്രവര്‍ത്തനത്തിനും കൂണിന്റെ ഉപയോഗം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു കഴിഞ്ഞതായി മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു.. കൃഷിവകുപ്പ് വലിയ പ്രാധാന്യമാണ് കൂണ്‍ കൃഷി പ്രോത്സാഹനത്തിനായി നല്‍കുന്നതെന്നും  സംസ്ഥാന കൃഷി വകുപ്പ്, ഡയറക്ടറേറ്റ് ഓഫ് മഷ്‌റൂം റിസര്‍ച്ചുമായി ധാരണ പത്രത്തിലേക്ക് നീങ്ങുകയാണെന്നും മന്ത്രി  പറഞ്ഞു.  സംസ്ഥാനത്തെ ആദ്യ സമഗ്ര കൂണ്‍ ഗ്രാമമായാണ് കടുത്തുരുത്തി  മാറിയത്. സംസ്ഥാന കൃഷി വകുപ്പ്,സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പ്രോഗ്രാമാണ് സമഗ്ര കൂണ്‍കൃഷി വികസന പദ്ധതി അഥവാ കൂണ്‍ ഗ്രാമം പദ്ധതി. 

കേരളത്തില്‍ ഈ പദ്ധതി ആദ്യഘട്ടം നടപ്പിലാക്കുന്നതിലേക്കായി കോട്ടയം ജില്ലയില്‍ നിന്നും കടുത്തുരുത്തി ബ്ലോക്കിനെയാണ് തിരഞ്ഞെടുത്തിരുന്നത്. കടുത്തുരുത്തി മിനി സിവില്‍സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോന്‍സ്  ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി കിസാന്‍ മേള ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ കൊട്ടുകപ്പള്ളി, ജില്ലാ പഞ്ചായത്ത് അംഗം ജോസ് പുത്തന്‍കാല, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്,പ്രസിഡണ്ട് സ്മിത, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ വാസുദേവന്‍ നായര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സ്വപ്ന ടി ആര്‍, എസ് എച്ച് എം മിഷന്‍ ഡയറക്ടര്‍ സജി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  കുറുപ്പുന്തറയിലെ പച്ചക്കറി മാര്‍ക്കറ്റിനോട് ചേര്‍ന്ന് പച്ചക്കറി സംഭരണ കേന്ദ്രത്തിനായി 18 ലക്ഷം രൂപയും വിവിധ കൃഷി പദ്ധതികളുടെ ആവശ്യങ്ങള്‍ക്കായി അരക്കോടി രൂപയും മന്ത്രി വാഗ്ദാനം ചെയ്തു.


Post a Comment

0 Comments