Breaking...

9/recent/ticker-posts

Header Ads Widget

ഡ്രോണ്‍ ഉപയോഗിച്ച് വിത്ത് വിതയ്ക്കല്‍ പ്രദര്‍ശനത്തോട്ടം ഒരുക്കി.



കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കരൂര്‍  കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച്  വിത്ത് വിതയ്ക്കല്‍ പ്രദര്‍ശനത്തോട്ടം ഒരുക്കി.  ആത്മ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പ്രദര്‍ശനതോട്ടം തയ്യാറാക്കിയത്.  പ്രദര്‍ശന കൃഷിത്തോട്ടം  ഉദ്ഘാടനം കരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍ നിര്‍വ്വഹിച്ചു. 

പാലാ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ ബിനി ഫിലിപ്പ് പദ്ധതി വിശദീകരണം നടത്തി. കരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു വെട്ടത്തേട്ട്, കരൂര്‍ പഞ്ചായത്ത് അംഗം, കൃഷി ഓഫിസര്‍ പരീതുദ്ദീന്‍ വി.എം, അസി. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍  ബീനാ K.S, ആത്മ അസിസ്റ്റന്റ് ടെക്‌നോളജി മാനേജര്‍ സൗമ്യ സദാനന്ദന്‍, കര്‍ഷകരായ സന്തോഷ്, സജി K.T , പാട്രിക്, സജി M.T എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments