കരൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് യു പി സ്‌കൂളിന്റെ പുതിയ മന്ദിരനിര്‍മ്മാണ ഉദ്ഘാടനം നടന്നു. അന്തീനാട് ഗൗരീ ശങ്കരം ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മുഖ്യാതിഥിയായി ഓണ്‍ലൈന്‍ സന്ദേശം നല്‍കി. മാണി സി കാപ്പന്‍ എംഎല്‍എ ഉല്‍ഘാടനം നിര്‍വഹിച്ചു. .ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ഡിഡിഇ ഹണി .ജി . അലക്‌സാണ്ടര്‍ പദ്ധതി വിശദീകരണം നടത്തി.മെമ്പര്‍മാരായ ലിസമ്മ ബോസ്, ലിസമ്മ ടോമി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു പി കെ ,വാര്‍ഡ് മെമ്പര്‍ സ്മിത ഗോപാലകൃഷ്ണന്‍ , ഹെഡ്മാസ്റ്റര്‍ ജയ്‌സണ്‍ കെ ജയിംസ് , കോട്ടയം ഡിപിസി കെ ജെ പ്രസാദ്, പാലാ ഡി ഇ ഓ സത്യപാലന്‍ സി,എ ഇ ഓ സജി കെ. ബി, പിടിഎ പ്രസിഡന്റ് ശിവദാസ് വി എം ,സ്‌കൂള്‍ വികസന സമിതി സെക്രട്ടറി ജോര്‍ജ് വി.ടി, ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് കുര്യന്‍ പ്ലാത്തോട്ടം, കരയോഗം പ്രസിഡന്റ് കെ എസ് പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അധ്യാപക പ്രതിനിധി റ്റോജോ ടോമി കൃതജ്ഞത രേഖപ്പെടുത്തി.





0 Comments