Breaking...

9/recent/ticker-posts

Header Ads Widget

കേരള കര്‍ഷക യൂണിയന്‍ എം പാലാ നിയോജക മണ്ഡലം കമ്മിറ്റി കാര്‍ഷിക സെമിനാര്‍



കര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണെന്നും കര്‍ഷകരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍. കേരള കര്‍ഷക യൂണിയന്‍ എം പാലാ  നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് എം പാലാ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍  കര്‍ഷക യൂണിയന്‍ എം നിയോജകമണ്ഡലം പ്രസിഡണ്ട് അപ്പച്ചന്‍ നെടുമ്പള്ളില്‍ അധ്യക്ഷത വഹിച്ചു.  കേരള കോണ്‍ഗ്രസ്എം നിയോജകമണ്ഡലം പ്രസിഡണ്ട് ടോബിന്‍ കെ അലക്‌സ്, കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ പി ജോസഫ് കുന്നത്ത്പുരയിടം, പാലാ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ ഭാസ്‌കരന്‍ നായര്‍, സെക്രട്ടറി ടോമി തകിടിയേല്‍, മണ്ഡലം ഭാരവാഹികളായ ഷാജി  കൊല്ലിത്തടം പി. വി. ചാക്കോ പറവെട്ടിയേല്‍, പ്രദീപ് ഔസേപ്പറമ്പില്‍, അവിരാച്ചന്‍ കോക്കാട്ട്, തോമസ് നീലിയറ, ബെന്നി കോതമ്പനാനി, ജോര്‍ജുകുട്ടി ജേക്കബ്, ജയ്‌സണ്‍ ജോസഫ്, മാത്യുകുട്ടി സി എം, പി കെ രാധാകൃഷ്ണന്‍, ജോര്‍ജ് മണ്ഡപത്തില്‍, ഏലമ്മ അഴിക്കണ്ണിക്കല്‍, സിറിയക് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. റിട്ടയേഡ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ സി കെ ഹരിഹരന്‍ ആധുനിക കൃഷി രീതികളും വളപ്രയോഗവും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു.



Post a Comment

0 Comments