Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചിലാറിന്റെ തീരഭംഗി ആസ്വദിക്കാന്‍ ഇരുകരകളിലും സൗകര്യമൊരുങ്ങി



കിടങ്ങൂര്‍ കട്ടച്ചിറ ചെക്ക് ഡാം മിനി പാര്‍ക്കായി മാറിയപ്പോള്‍ മീനച്ചിലാറിന്റെ തീരഭംഗി ആസ്വദിക്കാന്‍  ഇരുകരകളിലും സൗകര്യമൊരുങ്ങി. പൊന്തക്കാടുകള്‍ നിറഞ്ഞും, മാലിന്യങ്ങള്‍ നിക്ഷേപിച്ചും പൊതുജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസ്സമായി നിന്ന പ്രദേശം ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് മനോഹരമാക്കിയത്. 

കിടങ്ങൂര്‍ പഞ്ചായത്തിലെ  12, 13 വാര്‍ഡുകളില്‍ പെട്ട ഇരു കരങ്ങളിലും മിനി പാര്‍ക്ക് സ്ഥാപിക്കുന്നതിനായാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍  ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചത്.  മീനച്ചിലാറ്റിലെ ചെക്ക്ഡാമിന്റെ  ഇരുവശങ്ങളിലും ഇരുന്ന് വിശ്രമിച്ച് തീര ഭംഗി ആസ്വദിക്കാന്‍ കഴിയുന്നത് പ്രദേശത്തുള്ളവര്‍ക്ക് ഏറെ സന്തോഷകരമായ അനുഭവമാകുകയാണ്. ഇരുവശങ്ങളിലും  സ്റ്റീല്‍ വേലികള്‍ തീര്‍ത്ത് പ്രതലം ഇന്റര്‍ലോക്ക് വിരിച്ച് സ്റ്റീല്‍ പൈപ്പ് കൊണ്ടുള്ള ഇരിപ്പിടങ്ങള്‍ സജ്ജമാക്കുകയും ചെയ്തു.  ജില്ലാ പഞ്ചായത്തിന്റെ  പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കല്‍ മിനി മാ്സ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു. പതിമൂന്നാം വാര്‍ഡിന്റെ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പുഴയോരം റസിഡന്റ്‌സ്  അസോസിയേഷനും പന്ത്രണ്ടാം വാര്‍ഡിന്റെ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈരളി റസിഡന്റ്‌സ്  അസോസിയേഷനുമാണ് നേതൃത്വം നല്‍കിയത്. കട്ടച്ചിറ ചെക്ക് ഡാം  മിനി പാര്‍ക്കിന്റെ  രണ്ടാം ഘട്ടത്തിന്റെ സമര്‍പ്പണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടക്കല്‍ നിര്‍വഹിച്ചു.  ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെ സ്ഥാപിച്ചിരിക്കുന്ന മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും നടത്തി. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ.എം ബിനു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോക്ടര്‍ മേഴ്‌സി ജോണ്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കല്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്  കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപലത സുരേഷ്, എന്‍എസ്എസ് കരയോഗം പ്രസിഡണ്ട് എം ദിലീപ് കുമാര്‍ തെക്കുംചേരി, കൈരളി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാധാ പ്രദീപ് കൂടാരപ്പള്ളി, സെക്രട്ടറി രാധാകൃഷ്ണക്കുറുപ്പ്, ട്രഷറര്‍ വേണുഗോപാല്‍, സവിത കേദാരത്തില്‍, മോഹന ബാബു, ഗോപാല കൃഷ്ണന്‍, മഹേഷ് മാവേലി മഠം, ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments