നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു, ഏറ്റുമാനൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എന്‍.പി. തോമസ്, റോയ് ജോര്‍ജ്, പ്രസാദ് ആനന്ദഭവന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ബിസിനസ് എക്‌സലന്‍സി അവാര്‍ഡ്, എന്റര്‍പ്രണര്‍ അവാര്‍ഡ്,വുമണ്‍ എംപവര്‍മെന്റ് അവാര്‍ഡ് എന്നിവയുടെ സമര്‍പ്പണം നടക്കും. ചാരിറ്റിയുടെ ഭാഗമായി നടപ്പാക്കിയ സുരക്ഷാ പദ്ധതിയില്‍ നിന്നും കുടുംബത്തിനുള്ള ധന സഹായം ഡോ. എന്‍ .ജയരാജ് കൈമാറും. കേരളാ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍. പ്രതീഷ്, ജില്ലാ സെക്രട്ടറി കെ.കെ. ഫിലിപ്പ് കുട്ടി, വര്‍ക്കിംഗ് പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍, ഏറ്റുമാനൂര്‍ യൂണിറ്റ് പ്രസിഡന്റ് എന്‍.കെ.സുകുമാരന്‍ നായര്‍, സെക്രട്ടറി ബോബി തോമസ് തുടങ്ങിയവര്‍ ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.





0 Comments