Breaking...

9/recent/ticker-posts

Header Ads Widget

കേരള സീനിയര്‍ ലീഡേഴ്സ് ഫോറം വാക്കത്തോണ്‍ സംഘടിപ്പിക്കുന്നു



തെരുവ് നായ വിമുക്ത കേരളം , എന്ന സന്ദേശവുമായി കേരള സീനിയര്‍ ലീഡേഴ്സ് ഫോറം വാക്കത്തോണ്‍  സംഘടിപ്പിക്കുന്നു. വോക്കത്തോണ്‍ ഒക്ടോബര്‍ 12 -ന് രാവിലെ 6 ന് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍  ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഐഎഎസ് ഫ്‌ലാഗ് ഓഫ് ചെയ്യും. തെരുവ് നായ്ക്കളുടെ ശല്യത്തില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുവാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നും നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സാ സഹായവും നഷ്ടപരിഹാരവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് 9 കിലോമീറ്റര്‍ കൂട്ടനടത്തം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 വാക്കത്തോണ്‍ കോട്ടയം കോടിമത കാര്‍ജീന്‍ ഹോട്ടലില്‍ സമാപിക്കും. കാരിത്താസ് ആശുപത്രിയുടെ ആംബുലന്‍സ് സര്‍വീസ് സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള സീനിയര്‍ ലീഡേഴ്സ് ഫോറം ഭാരവാഹികളായ ബി. രാജീവ്, ഡോക്ടര്‍ ജോര്‍ജ് ചാക്കച്ചേരി, കവിയൂര്‍ ബാബു വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡണ്ട്  ജോസ് പുതുക്കാട്ടില്‍ വേള്‍ഡ് പീസ് മിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഫിലിപ്പ് ജോസഫ് മണിയാലില്‍, മോഹന്‍കുമാര്‍ മംഗലത്ത്, ഇ.എം അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സീനിയര്‍ ലീഡേഴ്‌സ് ഫോറം പ്രസിഡണ്ട് ബി. രാജീവ്, ആം ആദ്മി ജില്ലാ പ്രസിഡന്റ് ജോയ് തോമസ് ആനിത്തോട്ടം, കെ.ഒ. ഷംസുദ്ദീന്‍, വി.എം. തോമസ് വേമ്പനി, കവിയൂര്‍ ബാബു,സജി പിച്ചകശ്ശേരി, പ്രിയ ബിജോയ്, പി.ഡി. ജോര്‍ജ്, ഇ.എം.അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments