Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 71-ാമത് വാര്‍ഷിക പൊതുയോഗം നടന്നു.



കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 71-ാമത് വാര്‍ഷിക പൊതുയോഗം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. ബാങ്ക് പ്രസിഡന്റ് N.B സുരേഷ് ബാബു അധ്യക്ഷനായിരുന്നു. സഹകരണ ബാങ്കുകള്‍ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലും കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് 52 ലക്ഷം രൂപ ലാഭം നേടാന്‍ കഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു. 

വായ്പ കുടിശ്ശിക ഈടാക്കുന്നതിന് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഭരണസമിതിയംഗങ്ങളുടെയും സഹകാരികളുടെയും യോജിച്ച പ്രവര്‍ത്തനം മൂലമാണ്  ബാങ്കിന് ലാഭം നേടാന്‍ കഴിഞ്ഞതെന്ന് പ്രസിഡന്റ് N.B സുരേഷ് ബാബു പറഞ്ഞു.  K.M രാധാകൃഷ്ണന്‍ , K.S ജയചന്ദ്രന്‍, സന്തോഷ് കുമാര്‍, V.K സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് സിറിയക് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ശ്രീജ B റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2024 25 വര്‍ഷം വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ ബാങ്ക് അംഗങ്ങളുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. രോഗം മൂലം അവശതയനുഭവിക്കുന്നവര്‍ക്ക് ചികിത്സാ സഹായം നല്‍കി.


Post a Comment

0 Comments