Breaking...

9/recent/ticker-posts

Header Ads Widget

കിരാതി കിരാത കളമെഴുതിപ്പാട്ട് ഭക്തിനിര്‍ഭരമായി



ഏഴാച്ചേരി കാവിന്‍പുറം ഉമാ മഹേശ്വര ക്ഷേത്രത്തില്‍ നടന്ന കിരാതി കിരാത കളമെഴുതിപ്പാട്ട് ഭക്തിനിര്‍ഭരമായി. സര്‍വ്വൈശ്വര്യത്തിനും സര്‍വ്വ ദുരിത ദോഷ ശാന്തിയ്ക്കുമായി ദീപാവലി നാളിലാണ് കാവിന്‍പുറം ക്ഷേത്രത്തില്‍ കളമെഴുതിപ്പാട്ട് നടത്തിയത്.  ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു കളമെഴുത്തും പാട്ടും നടന്നത്. അഷ്ടമംഗല ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി കുറിച്ചിത്താനം വിശാഖ് മാരാരുടെ നേതൃത്വത്തിലാണ് കളമെഴുതിയത്. കരിപ്പൊടി, അരിപ്പൊടി, പച്ചിലപ്പൊടി തുടങ്ങി പ്രകൃതിദത്തമായ അഞ്ച് വസ്തുക്കല്‍ ഉപയോഗിച്ച് മൂന്ന് മണിക്കൂര്‍ നേരമെടുത്താണ് കിരാതിയുടെയും കിരാതന്റെയും കളം പൂര്‍ത്തിയായത്. വൈകിട്ട് ത്രികാലപൂജയോടെയായിരുന്നു കളംപാട്ട് നടന്നത്. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന നടന്നു. 

കളത്തില്‍ മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജയുമുണ്ടായിരുന്നു. പൗരാണിക ധൂളീരൂപ ആരാധനയുടെ തുടര്‍ച്ചയായി നടത്തുന്ന കളമെഴുത്തും പാട്ടിലും ഓരോ ഭക്തരുടെയും നാളിലും പേരിലും കളത്തില്‍ പൂജ നടന്നു. തുടര്‍ന്ന് കളംതൊഴീലും കളംമായ്ക്കലും നടത്തി. ദീപാവലിയോടനുബന്ധിച്ച് വിശേഷാല്‍ ദീപക്കാഴ്ചയും ഒരുക്കിയിരുന്നു. 

പരിപാടികള്‍ക്ക് ദേവസ്വം ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, പി.എന്‍. ചന്ദ്രശേഖരന്‍, കെ.ജി. ഭാസ്‌കരന്‍, ദിലീപ് കുമാര്‍, സുരേഷ് ലക്ഷ്മിനിവാസ്, ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍, ഗോപകുമാര്‍, ആര്‍. ജയചന്ദ്രന്‍ നായര്‍, സി.ജി. വിജയകുമാര്‍, ആര്‍. സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments