പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ പാലാ കിഴതടിയൂര്‍ പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് ഒക്ടോബര്‍ 19 ഞായറാഴ്ച കൊടിയേറും. ഒക്ടോബര്‍ 28 നാണ് പ്രധാന തിരുനാള്‍. 19 ന് രാവിലെ 9.45ന് റവ.ഡോ.ജോസ് കാക്കല്ലില്‍ കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന നടക്കും.19 മുതല്‍ എല്ലാ തിരുനാള്‍ ദിനങ്ങളിലും പുലര്‍ച്ചെ 5.30, രാവിലെ ഏഴ്, 10, 12, ഉച്ചകഴിഞ്ഞ് മൂന്ന്, അഞ്ച്, രാത്രി ഏഴ് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും.





0 Comments