കെഎസ്ആര്‍ടിസി ബസില്‍ ഒരേ റൂട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നതിന് രണ്ട് നിരക്ക് ഈടാക്കിയതായി യാത്രക്കാരന്‍. ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്നും സൂപ്പര്‍ഫാസ്റ്റില്‍ കോട്ടയത്തേക്ക് യാത്ര ചെയ്ത വ്യക്തിക്ക് 30 രൂപയാണ് ഈടാക്കിയത്. ഒരു മണിക്കൂറിനു ശേഷം കോട്ടയത്തുനിന്നും ഏറ്റുമാനൂര്‍ ബസ് സ്റ്റേഷനിലേക്ക് തിരികെ യാത്ര ചെയ്തപ്പോള്‍ 28 രൂപയായിരുന്നു നിരക്ക്. തന്റെ സംശയം യാത്രക്കാരന്‍ ബസ് കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കണ്ടക്ടര്‍ക്ക് വ്യക്തമായ ഉത്തരമില്ലായിരുന്നു. ഇരുപത്തിരണ്ടാം തീയതി മൂന്നുമണിക്കും അഞ്ചുമണിക്കും ഇടയിലുള്ള യാത്രയുടെ ടിക്കറ്റിലാണ് ഈ വ്യത്യാസം.


.webp)


0 Comments