Breaking...

9/recent/ticker-posts

Header Ads Widget

മൂലമറ്റത്തു നിന്നും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്ക് KSRTC ബസ്



മൂലമറ്റത്തു നിന്നും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ആരംഭിച്ചു. പാലായില്‍ നിന്നും സര്‍വീസ് ആരംഭിച്ച ബസില്‍ മാണി സി. കാപ്പന്‍ യാത്രക്കാരോടൊപ്പം മാര്‍സ്ലീവാ മെഡിസിറ്റിയില്‍ എത്തിയപ്പോള്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ മാണി സി. കാപ്പനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. മാണി.സി.കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മധ്യകേരളത്തിലെ പ്രമുഖ ചികിത്സാകേന്ദ്രമായ മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്ക് മലയോര മേഖലയില്‍ നിന്നുള്ളവര്‍ക്ക് എത്താന്‍ പുതിയ ബസ് സര്‍വ്വീസ് ഏറെ ഉപകാരപ്പെടുമെന്നും കട്ടപ്പനയില്‍ നിന്നും കുമളിയില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


സ്വീകരണ യോഗത്തില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ.ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, പ്രൊജക്ടസ്,ഐ.ടി, ലീഗല്‍ ആന്‍ഡ് ലെയ്‌സണ്‍ ഡയറക്ടര്‍ ഫാ.ജോസ് കീരഞ്ചിറ, എ.ടി.ഒ. അശോക് കുമാര്‍, മാര്‍ട്ടിന്‍ കോലടി, സന്തോഷ് കാവുകാട്ട് എന്നിവര്‍ പ്രസംഗിച്ചു. 
എല്ലാദിവസവും രാവിലെ 8.20ന് മൂലമറ്റത്തു നിന്നും  മുട്ടം, നീലൂര്‍, കൊല്ലപ്പള്ളി, പാലാ വഴി മാര്‍ സ്ലീവാ  മെഡിസിറ്റിയിലേക്ക് ബസ് പുറപ്പെടും. 9ന് മുട്ടത്തും, 9.50ന് പാലായിലും 10.10ന് മെഡിസിറ്റിയിലും ബസ് എത്തിച്ചേരും. തിരികെ 10.40ന് മെഡിസിറ്റിയില്‍ നിന്നു പാല, മുട്ടം വഴി ബസ് തൊടുപുഴയിലേക്ക് പുറപ്പെടും. നിലവില്‍ ഒരു സര്‍വ്വീസ് ആണ് അനുവദിച്ചിരിക്കുന്നത്. സി.റ്റി രാജന്‍, ജിമ്മി ജോസഫ്, കെ.കെ ശാന്താറാം, മനോജ് ചീങ്കല്ലേല്‍, എം.പി കൃഷ്ണന്‍ നായര്‍, സിബി അഴകന്‍ പറമ്പില്‍ , പ്രശാന്ത് വള്ളിച്ചിറ എന്നിവര്‍ മാണി സി. കാപ്പ നോടൊപ്പമുണ്ടായിരുന്നു.

Post a Comment

0 Comments