എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 3 കോടി രൂപാ ചെലവഴിച്ച് കെ.എസ്.ആര്‍.ടി.സി കോമ്പൗണ്ടില്‍ പുതിയ കൊമേഴ്‌സ്യല്‍ കോംപ്‌ളക്‌സ് പണിയുമെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായതെന്നും മന്ത്രിയുടെ സൗകര്യാര്‍ത്ഥം തറക്കല്ലിട്ട് പണി ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു. പണി പൂര്‍ത്തികരിച്ചിരിക്കുന്ന പുതിയ കെട്ടിടത്തിലേക്ക് ഓഫിസുകള്‍ മാറ്റി പ്രവര്‍ത്തനമാരംഭിക്കുന്ന മുറക്ക് പഴയകെട്ടിടം പൊളിച്ചു മാറ്റും. പുതിയ കെട്ടിടത്തിന്റെ മുന്‍ഭാഗം മണ്ണിട്ട് ഉയര്‍ത്തി ടാര്‍ ചെയ്ത് ബസുകള്‍ പാര്‍ക്കുകള്‍ ചെയ്യാനുള്ള സൗകര്യമൊരുക്കും. ഇതിനായി 2024-25 സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റില്‍ 4 കാടി രൂപാ നീക്കിവെച്ചിട്ടുണ്ട്. തൊടുപുഴ പുനലൂര്‍ റോഡിന് ആഭിമുഖമായി മൂന്നു നിലകളിലായി പണിയുന്ന ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിനുള്ള പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി ഡിപ്പാര്‍ട്ടുമെന്റിനു സമര്‍പ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ ആരംഭിക്കുമെന്നും മാണി സി. കാപ്പന്‍ എം.എല്‍.എ അറിയിച്ചു.





0 Comments