Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്എസ്പിയു വയോജന ദിനം ആചരിച്ചു.



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊഴുവനാല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വയോജന ദിനം  ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. സി.എം രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  കെഎസ്എസ്പിയു മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ജെ എബ്രഹാം തോണക്കര വയോജന ദിന സന്ദേശം നല്‍കി. 

ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.എന്‍ വിജയകുമാര്‍ , യൂണിറ്റ് സെക്രട്ടറി ജയ്‌സണ്‍ ജോസഫ് , വൈസ് പ്രസിഡണ്ടുമാരായ കെ.എന്‍ ബാലചന്ദ്രന്‍ നായര്‍,  എം.എ ഡൊമിനിക്  തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മുതിര്‍ന്ന അംഗങ്ങളായകെ എം മാത്യു , ഡോക്ടര്‍ ഗോപാലകൃഷ്ണന്‍,  രവീന്ദ്രനാഥന്‍ ,  ഗ്രേസി ജേക്കബ് കൊല്ലറത്ത്, അമ്മിണിയമ്മ , രാജമ്മ കരുണാകരന്‍,  കെ.ജി കുട്ടപ്പന്‍ നായര്‍ തുടങ്ങിയവരെ അവരുടെ ഭവനങ്ങളില്‍ എത്തി പൊന്നാട അണിയിച്ച്ആദരിച്ചു.


Post a Comment

0 Comments