Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്എസ്പിയു കൊഴുവനാല്‍ യൂണിറ്റ് കുടുംബമേള



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊഴുവനാല്‍ യൂണിറ്റ് കുടുംബമേള കൊഴുവനാല്‍ സിഎസ്‌സി ഹാളില്‍ നടന്നു. പ്രസിഡണ്ട്. സി.എം രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടക്കല്‍ ഉദ്ഘാടനം ചെയ്തു.

മുന്‍ സെക്രട്ടറി പി.എ തോമസ് പൊന്നുംപുരയിടം അന്തരിച്ച അംഗങ്ങളെ അനുസ്മരിച്ചു. കെഎസ്എസ്പിയു മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ജെ എബ്രഹാം തോണക്കര 75 വയസ്സ് പൂര്‍ത്തിയായ അംഗങ്ങളെ ആദരിച്ചു. കെഎസ്എസ്പിയു ളാലം ബ്ലോക്ക് സെക്രട്ടറി കെ.ജി വിശ്വനാഥന്‍, ബ്ലോക്ക് സാംസ്‌കാരിക വേദി കണ്‍വീനര്‍ പി.വി തങ്കപ്പ പണിക്കര്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട്  കെ.എന്‍ വിജയകുമാര്‍ കണ്ടത്തില്‍, വനിതാ വേദി കണ്‍വീനര്‍ സി.ടി പ്രസന്നകുമാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂണിറ്റ് സെക്രട്ടറി ജയ്‌സണ്‍ ജോസഫ്,സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എന്‍ ബാലചന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു. സി.ടി പ്രസന്നകുമാരിയുടെ നേതൃത്വത്തില്‍ തിരുവാതിര കളി അവതരിപ്പിച്ചു. ഗാനാലാപനവും നടന്നു.


Post a Comment

0 Comments