Breaking...

9/recent/ticker-posts

Header Ads Widget

KSSPU കിടങ്ങൂര്‍ യൂണിറ്റ് കുടുംബമേളയും വനിതാ സാംസ്‌കാരിക സംഗമവും



കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനെഴ്‌സ് യൂണിയന്‍ കിടങ്ങൂര്‍ യൂണിറ്റ് കുടുംബമേളയും വനിതാ സാംസ്‌കാരിക സംഗമവും പിറയാര്‍ NSS കരയോഗം ഹാളില്‍ നടന്നു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ EM ബിനു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് KC മാത്യൂ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ഡോ മേഴ്‌സി ജോണ്‍ , ksspu ജില്ലാ വൈസ് പ്രസിഡന്റ് KS ജയചന്ദ്രന്‍ , ജില്ലാ കമ്മറ്റിയംഗം TN ശ്രീധരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കേരളശ്രീ അവാര്‍ഡ് ജേതാവ് ഡോ TK ജയകുമാറിനെയും 80 വയസ് പൂര്‍ത്തിയായ മുതിര്‍ന്ന അംഗങ്ങളെയും വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെയും ആദരിച്ചു. ജയിംസ് J എടവൂര്‍ പ്രതിഭകളെ പരിചയപ്പെടുത്തി. സാന്ത്വന ഫണ്ട് വിതരണം  T Jരാധമ്മ , VK കൃഷ്ണന്‍ എന്നിവര്‍ നിര്‍വഹിച്ചു. യൂണിറ്റ് സെകട്ടറി  J അശോക് കുമാര്‍, വൈസ് പ്രസിഡന്റ Kv മുരളീധരന്‍, KP വിജയകുമാരി,  B ചന്ദ്രശേഖരന്‍ നായര്‍ , M N നീലകണ്ഠന്‍ നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു . വിവിധ കലാപരിപാടികളും നടന്നു.



Post a Comment

0 Comments