23 - മത് കോട്ടയം ജില്ല സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 15 ,16 ,17 തീയതികളില്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. കോട്ടയം ജില്ലയിലെ 13 സബ്ജില്ലകളില്‍ നിന്നായി 3800 ഓളം വിദ്യാര്‍ത്ഥികള്‍ 97 ഇനങ്ങളില്‍ മത്സരിക്കും. 15ന് രാവിലെ മാര്‍ച്ച് പാസ്റ്റോടു കൂടി മത്സരങ്ങള്‍ ആരംഭിക്കും. കോട്ടയം ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഹണി ജെ. അലക്‌സാണ്ടര്‍ പതാക ഉയര്‍ത്തും. സമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും. മാണി സി.കാപ്പന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എം.എല്‍.എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോസ് ചീരാംകുഴി പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനി , ഡി.ഇ. ഒ സത്യപാലന്‍ പി, ജില്ലാ സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ ബിജു ആന്റണി സെക്രട്ടറി സജിമോന്‍, രാജേഷ് എന്‍. വൈ, കൗണ്‍സിലര്‍ വി.സി പ്രിന്‍സ് എന്നിവര്‍ സംസാരിക്കും. കായികമേളയോടനുബന്ധിച്ച് ലോഗാ പബ്ലിസിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ കണ്‍വീനര്‍ ജോബി കുളത്തറ എന്നിവര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്ററിനു നല്‍കി പ്രകാശനം ചെയ്തു.
സമാപന സമ്മേളനം 17 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ജോസ്.കെ മാണി എം.പി യുടെ അധ്യക്ഷതയില്‍ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് പാസ്റ്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സബ് ജില്ലയ്ക്ക് KSSTF ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ കെ.എം മാണി മെമ്മോറിയല്‍ ട്രോഫിയും സമ്മാനിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കുമെന്ന് കണ്‍വീനര്‍ രാജ്കുമാര്‍ കെ അറിയിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ കൗണ്‍സിലര്‍മാരായ ലീന സണ്ണി, ജോസ് ചീരാംകുഴി ,എ.ഇ.ഒ സജി. കെ.ബി, രാജേഷ് എന്‍ വൈ, ജിഗി ആര്‍ , റെജി. കെ. മാത്യു, ഫാ. റെജിമോന്‍ സ്‌കറിയ എന്നിവര്‍വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





0 Comments