Breaking...

9/recent/ticker-posts

Header Ads Widget

ഏകാദശി മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു.



കുറിച്ചിത്താനം പൂത്തൃകോവില്‍ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ നവംബര്‍ 25 ന് കൊടിയേറി ഡിസംബര്‍ 2 ന് ആറാട്ടോടെ സമാപിക്കും. ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന പൂത്തൃക്കോവില്‍ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു. മേല്‍ശാന്തി പ്രദീപ് നമ്പൂതിരിയില്‍ നിന്നും ഉത്സവാഘോഷ കമ്മറ്റി ഭാരവാഹികള്‍ ഏറ്റു വാങ്ങിയ തിരുവുത്സവ നോട്ടീസിന്റെ പ്രകാശന കര്‍മ്മം ഭാഗവതാചാര്യ ബാണത്തൂര്‍ പാര്‍വ്വതി അന്തര്‍ജനം നിര്‍വഹിച്ചു. 

വിജയന്‍ നൂറമ്മാക്കില്‍ ആദ്യ കോപ്പി സ്വീകരിച്ചു. ദേവസ്വം പ്രസിഡന്റ് N രാമന്‍ നമ്പൂതിരി, സെക്രട്ടറി PP കേശവന്‍ നമ്പൂതിരി, മാനേജര്‍ ATപ്രദീപ് , ഉത്സവാഘോഷ കമ്മറ്റി പ്രസിഡന്റ് ATഷാജി ആനശ്ശേരില്‍ , സെകട്ടറി ഷൈജു താഴത്തേടത്ത് , വൈസ്  പ്രസിഡന്റ് അനില്‍ പണിക്കര്‍, ട്രഷറര്‍ ജയപ്രകാശ് കിഴക്കെചെമ്മല തുടങ്ങിയവര്‍ പങ്കെടുത്തു. ഭക്തിനിര്‍ഭരമായ ചടങ്ങില്‍ നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു.


Post a Comment

0 Comments