ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പാല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു. പാലാ മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ നടന്ന കുറ്റവിചാരണ സദസ്സ് KSU സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന പാലാ നഗരസഭാ തിരഞ്ഞെടുപ്പില്‍ LDF ന്റെയും പിണറായി വിജയന്റെയും ലേബലില്‍ വോട്ട് ചോദിക്കാനുള്ള ആര്‍ജ്ജവം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ കാണിക്കണമെന്ന ആന്‍ സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുകാര്‍ വീടുകളില്‍ എത്തി വോട്ട് ചോദിക്കുന്നത് യുഡിഎഫ് ലേബലില്‍ ആണെന്ന് പരിഹസിച്ച കെഎസ്യു നേതാവ് ഓരോ തെരഞ്ഞെടുപ്പ് കാലത്തും ഇവര്‍ നടത്തുന്നത് ഉടന്‍തന്നെ യുഡിഎഫില്‍ എത്തുമെന്ന പ്രചരണമാണെന്നും ചൂണ്ടിക്കാട്ടി. പാലായില്‍ ജോസ് കെ മാണിയും നഗരസഭാ ഭരണകൂടവും ചൂണ്ടിക്കാട്ടുന്ന വികസനങ്ങള്‍ എല്ലാം യുഡിഎഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍ ഉണ്ടായിട്ടുള്ളതാണെന്നും ആന്‍ അവകാശപ്പെട്ടു.
കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സില്‍ മണ്ഡലം പ്രസിഡന്റ് തോമസ്‌കുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രിയുടെ കെട്ടിടങ്ങളിലെ സുരക്ഷാ വീഴ്ചയും, ജൈവ മാലിന്യ സംസ്‌കരണ വിഷയത്തില്‍ മുനിസിപ്പാലിറ്റിയുടെ ഭാഗത്തു നിന്നുള്ള അലംഭാവവും, തെരുവ് നായ പ്രശ്‌നവും, നഗരത്തിലെ വെള്ളക്കെട്ടും, മുനിസിപ്പല്‍ ടാക്‌സ് നിര്‍ണയത്തിലെ അപാകതകളും, തകര്‍ന്നു കിടക്കുന്ന മുനിസിപ്പല്‍ സിന്തറ്റിക് ട്രാക്കിന്റെ പുനരുദ്ധാരണവും, ലണ്ടന്‍ ബ്രിഡ്ജിന്റെയും ഓഡിറ്റോറിയത്തിന്റെയും ദയനീയ അവസ്ഥയും, ഭരണസമിതിയിലെ അധികാര തര്‍ക്കങ്ങളും, ഭരണസമിതി അംഗങ്ങള്‍ നടത്തുന്ന ക്രമക്കേടുകളും എണ്ണമിട്ട് നിരത്തിയാണ് കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചത്. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ പ്രൊഫ. സതീശ് ചൊള്ളാനി, ഷോജി ഗോപി, സാബു എബ്രഹാം, ബിബിന്‍ രാജ്, സന്തോഷ് മണര്‍കാട് ,ടോണി തൈപ്പറമ്പില്‍, തോമസ് ആര്‍ വി ജോസ്, തോമസുകുട്ടി മുക്കാല, സന്തോഷ് കുര്യത്ത്, ജോസ് പനയ്ക്കച്ചാലിയില്‍, സണ്ണി വി സക്കറിയ, ജോയ് മഠം, എ എസ് തോമസ്, വിജയകുമാര്‍ തിരുവോണം, ആനി ബിജോയ് ലിസിക്കുട്ടി മാത്യു, മായാ രാഹുല്‍, തോമസ് ചെറുവള്ളിയില്‍, കെഎം മാത്യു, പി ജെ ജോസഫ് പുളിക്കല്‍, ടോണി ചക്കാലയില്‍, ജോര്‍ജുകുട്ടി ചെമ്പകശ്ശേരിയില്‍, ജോയി പുളിക്കല്‍, ശശി ചെത്തിമറ്റം, സണ്ണി ചക്കന്‍കുളം, റോണി മനയാനിയില്‍, അലക്‌സ് കൂട്ടിയാനിയില്‍, ഒ എസ് പ്രകാശ് രാജന്‍ ചെട്ടിയാര്‍ നിബിന്‍ അപ്പച്ചന്‍ മാന്താടി, മനോജ് വള്ളിച്ചിറ എന്നിവര്‍ സംസാരിച്ചു.


.jpg)


0 Comments