ആധുനിക കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിച്ചു വളരുവാന്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ അനിവാര്യമാണെന്നും അതിനുവേണ്ടതായ സാഹചര്യങ്ങള്‍ അവര്‍ക്ക് ഒരുക്കി കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഭാവിയുടെ വാഗ്ദാനങ്ങള്‍ ആകേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതിരമ്പുഴ സെന്റ് മേരിസ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക്, എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ലാപ്‌ടോപ്പുകളുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അതിരമ്പുഴ സെന്റ് മേരിസ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു പടിഞ്ഞാറേകുറ്റ് അധ്യക്ഷത വഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ടോണി മണക്കുന്നേല്‍, വാര്‍ഡ് മെമ്പര്‍ ബേബിനാസ് അജാസ്, പിടിഎ പ്രസിഡണ്ട് മോന്‍സ് സെബാസ്റ്റ്യന്‍ പള്ളിക്കുന്നേല്‍, പ്രോഗ്രാം കോഡിനേറ്റര്‍ തോമസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments