മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് മാനസികാരോഗ്യ ദിനാചരണം നടന്നു. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്‌സിംഗിന്റെയും, LLM ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തില്‍ മാനസികാരോഗ്യ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. മനസ്സിനൊപ്പം നാം എന്ന പ്രോഗ്രാമിന്റെ ഉദ്ഘാടനം ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത നിര്‍വഹിച്ചു.
മരിയ ജോണ്‍സണ്‍, ഫേബ സിബി എന്നിവര്‍ പ്രസംഗിച്ചു. BSc നഴ്‌സിംഗ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്‌കിറ്റ് അവതരണം, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും നടന്നു. മനസ്സിനെ ശാന്തമാക്കാന്‍ കഴിയുന്ന ചെയര്‍ യോഗയും വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ചു. ഒറ്റപ്പെടലുകളില്‍ നിന്നും പിരിമുറുക്കങ്ങളില്‍ നിന്നും മനസ്സിനെ ആഹ്ലാകരമായ അവസ്ഥയിലേക്ക് കൊണ്ടു പോകാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടാണ് വിവിധ പരിപാടികള്‍അവതരിപ്പിച്ചത്.
0 Comments