Breaking...

9/recent/ticker-posts

Header Ads Widget

ഫെഡറേഷന്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍സ് കേരള - വയോജന ദിന സമ്മേളനം



ശരിയുടെ പക്ഷത്തേക്ക് സമൂഹത്തെ നയിക്കാനുള്ള  കാവല്‍ക്കാരാണ്  വയോജനങ്ങളെന്ന് എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.സിറിയക് തോമസ്. ഫെഡറേഷന്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ്  അസോസിയേഷന്‍സ്  കേരള ഏറ്റുമാനൂരില്‍ സംഘടിപ്പിച്ച വയോജന ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോക്ടര്‍ സിറിയക് തോമസ്. രാജ്യത്ത്  എല്ലാ കാര്യങ്ങളിലും രാഷ്ട്രീയ പരിഗണനയാണ് മുന്നില്‍ നില്‍ക്കുന്നതെന്നും, രാജ്യം ആരു ഭരിച്ചാലും ഭരിക്കേണ്ടത് പോലെ ഭരിക്കണം എന്ന് പറയാനുള്ള അവകാശം  വയോജനങ്ങള്‍ക്ക്   ഉണ്ടന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സംഘടന  സംസ്ഥാന പ്രസിഡന്റ്  കെ രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായിരുന്നു. വാഴൂര്‍ എസ്‌വിആര്‍ എന്‍എസ്എസ് കോളേജ്  മുന്‍ പ്രിന്‍സിപ്പല്‍  ഡോ. ടി.വി മുരളി വല്ലഭന്‍  മുഖ്യപ്രഭാഷണം നടത്തി. സംഘടന വര്‍ക്കിംഗ് പ്രസിഡണ്ട്  എന്‍.അരവിന്ദാക്ഷന്‍ നായര്‍, ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍  ലൗലി ജോര്‍ജ്, സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ്  ഡോ. ജോസ് ചന്ദര്‍, അഡ്വക്കേറ്റ് വി.ആര്‍. ബാലകൃഷ്ണന്‍ നായര്‍, കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, സ്വാഗതസംഘം കണ്‍വീനര്‍ ഡോ. വി.വി.സോമന്‍, സെക്രട്ടറി ജനറല്‍ ലതാങ്കന്‍ മരുത്തടി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. സാഹിത്യ മത്സര വിജയിക്കുള്ള  സമ്മാനദാനവും നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്ന സമ്മേളനത്തിന്റെ ഭാഗമായി  വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.


Post a Comment

0 Comments