Breaking...

9/recent/ticker-posts

Header Ads Widget

കണ്ടെയ്നര്‍ ലോറി റോഡരികിലെ പുരയിടത്തിലേക്ക് ഇടിച്ചിറങ്ങി.



എം. സി റോഡില്‍ വെമ്പള്ളിയില്‍ കണ്ടെയ്നര്‍ ലോറി റോഡരികിലെ പുരയിടത്തിലേക്ക് ഇടിച്ചിറങ്ങി. ശനിയാഴ്ച രാത്രി 11.45 ഓടെയായിരുന്നു അപകടം. കുറവിലങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിക്ക് ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. 

നിയന്ത്രണം തെറ്റി റോഡരികിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് ഇടിച്ചിറങ്ങിയ ലോറിയുടെ കാബിന്‍ മണ്ണില്‍ ഇടിച്ചു നിന്നു. കണ്ടെയ്‌നര്‍ ഭാഗം റോഡിലായതിനാല്‍ വാഹന ഗതാഗതത്തിനും തടസ്സമുണ്ടായി. ക്രെയിന്‍ ഉപയോഗിച്ചാണ് കണ്ടെയ്‌നര്‍ ലോറി റോഡില്‍ നിന്നും മാറ്റിയത്. ലോറിയുടെ മുന്‍വശം എന്‍ജിനില്‍ നിന്നും  വേര്‍പ്പെട്ട നിലയിലായിരുന്നു. മുന്‍വശം മണ്ണില്‍ ഇടിച്ചു നിന്നതുമൂലം ലോറി മറിഞ്ഞ് വലിയ അപകടം ഒഴിവായി.  ഹൈവേ പോലീസ് അപകട സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.


Post a Comment

0 Comments