ഏറ്റുമാനൂര്‍ വൈക്കം റോഡില്‍ തകരാറിലായ കണ്ടെയ്‌നര്‍ ലോറി ഗതാഗതക്കുരുക്കിന് കാരണമായി.
കോതനല്ലൂരിനും മാഞ്ഞൂരിനും ഇടയില്‍ ശനിയാഴ്ച രാവിലെയാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് കണ്ടയ്‌നര്‍ ലോറി റോഡില്‍ കുരുങ്ങിയത്. റോഡിന് കുറുകെ മണിക്കൂറുകളോളം ലോറി കിടന്നത് പ്രധാന റോഡില്‍ വാഹന ഗതാഗത തടസ്സത്തിന് കാരണമായി. കണ്ടെയ്‌നര്‍ ലോറി റോഡിന്റെ മധ്യഭാഗത്തായിരുന്നതിനാല്‍ ഇരുവശത്തേക്കുമുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. തുടര്‍ന്ന് രണ്ട് ജെസിബികള്‍ ഉപയോഗിച്ച് കണ്ടെയ്‌നര്‍ ലോറി ഉയര്‍ത്തി മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
0 Comments