കിടങ്ങൂര്‍ പഞ്ചായത്ത് വികസന സദസ് കിടങ്ങൂര്‍ ഗവ LPB സ്‌കൂള്‍ ഹാളില്‍ നടന്നു. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. N ജയരാജ്. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ.എം. ബിനു അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഫോട്ടോ അനാഛാദനം ചെയ്തു. വിവിധ മേഖലകളില്‍ മികവു തെളിയിച്ച പ്രതിഭകളെ ഡോ N ജയരാജ് ആദരിച്ചു.
വേലകളി ആചാര്യന്‍ പെരുമ്പാട്ട് നാരായണ കൈമള്‍ CA പരീക്ഷയില്‍ മികച്ച വിജയം നേടിയ അശ്വതി സി. ആര്‍ MG യൂണിവേഴ്‌സിറ്റി BSc കെമിസ്ട്രി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഗാര്‍ഗി എം ബിജു, IATA പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മാധവന്‍ B , മിസ് ക്വീന്‍ ഓഫ് ഇന്ത്യ ഹര്‍ഷ ശ്രീകാന്ത്, തുടങ്ങിയവരെ ആദരിച്ചു. കാവാലിപ്പുഴയിലെ മുളന്തുരുത്ത് പരിപാലിച്ചവര്‍, നൂറു തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാപ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയും ആദരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രസന്റേഷനും നടന്നു. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സെക്രട്ടറി SK രാജീവ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍ സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാര്‍ പൂതമന, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ PG സുരേഷ് ,KG വിജയന്‍, ദീപലത, പഞ്ചായത്തംഗങ്ങളായ ലൈസമ്മ ജോര്‍ജ്, മിനി ജറോം, ബോബി മാത്യു, സുനി അശോകന്‍, രശ്മി രാജേഷ്, ഹേമ രാജു, അസിസ്റ്റന്റ് സെക്രട്ടറി മിനിജ പി. തോമസ് തുടങ്ങിയവര്‍പ്രസംഗിച്ചു.





0 Comments