Breaking...

9/recent/ticker-posts

Header Ads Widget

ഡിജിറ്റല്‍ പെറ്റ് സി.ടി പ്രവര്‍ത്തനം ആരംഭിച്ചു.



പാലാ മാര്‍ സ്ലീവാ ക്യാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ അത്യാധുനിക ഡിജിറ്റല്‍ പെറ്റ് സി.ടി പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. 7 മിനിറ്റിനുള്ളില്‍ രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്ന ഏറ്റവും നൂതന സാങ്കേതിക വിദ്യയോടെയുള്ള യന്ത്രമാണ് ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങിയത്. 

80 സ്ലൈസ് പെറ്റ് സിടി യന്ത്രത്തില്‍ നിന്നും  ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഇമേജുകള്‍ ലഭിക്കും.  സി.ഇ.ഒ റവ.ഡോ.അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, പ്രൊജക്ടസ്, ഐ.ടി, ലീഗല്‍ ആന്‍ഡ് ലെയ്‌സണ്‍ ഡയറക്ടര്‍ റവ.ഫാ.ജോസ് കീരഞ്ചിറ, എച്ച്.ആര്‍ ആന്‍ഡ് നഴ്‌സിംഗ് ഡയറക്ടര്‍ റവ.ഡോ.ജോസഫ് കരികുളം, ഫിനാന്‍സ് ഡയറക്ടര്‍ റവ.ഡോ.എമ്മാനുവല്‍ പാറേക്കാട്ട്, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ.പൗളിന്‍ ബാബു, മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ.നിതീഷ് പി.എന്‍, മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെന്‍സണ്‍, ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ബ്രിഗേഡിയര്‍ ഡോ.എം.ജെ.ജേക്കബ്, സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ജോഫിന്‍ കെ.ജോണി, ഓങ്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.സോണ്‍സ് പോള്‍, അസോ.കണ്‍സള്‍ട്ടന്റുമാരായ ഡോ.വിഷ്ണു രഘു, ഡോ.ആന്‍സി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments