Breaking...

9/recent/ticker-posts

Header Ads Widget

എം.സി റോഡില്‍ വിവിധ സ്ഥലങ്ങളില്‍ രൂപപ്പെട്ട കുഴികള്‍ അടയ്ക്കാന്‍ നടപടികളാരംഭിച്ചു.



എം.സി റോഡില്‍ വിവിധ സ്ഥലങ്ങളില്‍ രൂപപ്പെട്ട കുഴികള്‍ അടയ്ക്കാന്‍ നടപടികളാരംഭിച്ചു. ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമായിരുന്ന  കുഴികളാണ് കാലാവസ്ഥ അനുകൂലമായതോടെ അടച്ചു തുടങ്ങിയത്.  ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കടന്നുപോകുന്ന ഹോളിന് ചുറ്റും  വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നു. 


ഗതാഗതത്തിരക്കിനിടയിലും തൊഴിലാളികള്‍ ജാഗ്രതയോടെ കുഴികള്‍ അടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. സെന്‍ട്രല്‍ ജംഗ്ഷനിലെയും പോലീസ് സ്റ്റേഷനു മുന്നിലെയും കുഴികളിലെ വെള്ളം സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നീക്കം ചെയ്താണ് കുഴികള്‍ അടച്ച് ടാറിങ് നടത്തിയത്. ജനങ്ങളുടെ നിരന്തരമായ ഒരു ആവശ്യമാണ് ഇപ്പോള്‍ നടപ്പില്‍ ആയിരിക്കുന്നത്. പ്രധാന റോഡിലെ കുഴികളില്‍ വീണ് ഇരുചക്ര വാഹനങ്ങളടക്കം  അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ കുഴികളടയ്ക്കാന്‍ നടപടി വേണമെന്ന ആവശ്യം കാലാവസ്ഥ അനുകൂലമായ സാഹചര്യത്തില്‍ നടപ്പാക്കുകയായിരുന്നു.

Post a Comment

0 Comments