Breaking...

9/recent/ticker-posts

Header Ads Widget

MDMA യുമായി 4 പേര്‍ പിടിയില്‍.



കോട്ടയത്ത് രണ്ട് ഇടങ്ങളില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച MDMA യുമായി 4 പേര്‍ പിടിയില്‍. സര്‍ക്കാര്‍ നിയമംമൂലം  നിരോധിച്ചിട്ടുള്ള രാസ ലഹരിയായ MDMA വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി കൈവശം സൂക്ഷിച്ചതിന് പാമ്പാടിയില്‍ നിന്ന് സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെയും കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഒരാളെയും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടുകയായിരുന്നു. രണ്ട് കേസുകളില്‍ നിന്നും കൂടി  76.64 grm MDMA കണ്ടെടുത്തു. ഒക്ടോബര്‍ 19- ഞായറാഴ്ച പകല്‍  2.30 മണിയോട് മീനടം പുത്തന്‍പുര  മഠത്തില്‍ വീടില്‍ നിന്നും അലമാരയില്‍ വില്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 68.98 grm MDMA കണ്ടെത്തുകയായിരുന്നു. 

ഇതുമായി ബന്ധപ്പെട്ട് പാമ്പാടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാകത്താനം ഇരവ് ചിറ  കൊണ്ടോടിപ്പടി  വെള്ളത്തടത്തില്‍  അമല്‍ദേവ് (37 ), അമല്‍ ദേവിന്റെ ഭാര്യ ശരണ്യ രാജന്‍ (35) ആലപ്പുഴ  കുറ്റുവേലി  പുകവലപ്പുരക്കല്‍   രാഹുല്‍രാജ് (33),  എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍  ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കോട്ടയം ടിബി റോഡ് ഭാഗത്തുള്ള ലോഡ്ജ് മുറിയില്‍ നിന്നും 7.66 grm നിരോധിത രാസലഹരിയായ M.D.M.A യുമായി ഇടുക്കി  പാറത്തോട്  സന്യാസിപ്പാറ അമ്പലംതൊടുകയില്‍ വീട്ടില്‍ അന്‍വര്‍ഷായെയാണ് (29) അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പത്തനംതിട്ട പമ്പ പോലീസ് സ്റ്റേഷനിലും കൊല്ലം ജില്ലാ കരുനാഗപ്പള്ളി സ്റ്റേഷനിലും സമാനമായ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു.


Post a Comment

0 Comments