Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ രക്തദാന ദിനാചരണവും, മെഗാ രക്തദാന ക്യാമ്പും



ദേശീയ രക്തദാന ദിനാചരണവും, മെഗാ രക്തദാന ക്യാമ്പും പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. പാലാ ബ്ലഡ് ഫോറത്തിന്റെയും  പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ്, റേഞ്ചര്‍ & റോവര്‍ യൂണിറ്റുകളുടെയും നേതൃത്വത്തില്‍ ഫെഡറല്‍ ബാങ്കിന്റെയും  ലയണ്‍സ് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് ദേശീയ രക്തദാന ദിനാചരണ പരിപാടികള്‍ നടന്നത്. മാണി സി.കാപ്പന്‍ MLA ഉദ്ഘാടനം നിര്‍വഹിച്ചു. പാലാ കേന്ദ്രീകരിച്ച് കോട്ടയം ജില്ലയില്‍ ഒരു രക്തദാന വിപ്ലവം തന്നെയാണ് പാലാ ബ്ലഡ് ഫോറം സൃഷ്ടിച്ചിരിക്കുന്നതെന്നും രക്തദാന രംഗത്തെ പാലാ ബ്ലഡ് ഫോറത്തിന്റെ പ്രവര്‍ത്തനം കേരളത്തിന് തന്നെ ഒരു മാതൃകയായി മാറിയിട്ടുണ്ടെന്നും MLA പറഞ്ഞു.
 പാലാ ഡി.വൈ.എസ്.പിയും പാലാ ബ്ലഡ് ഫോറം ചെയര്‍മാനുമായ  കെ.സദന്‍  അധ്യക്ഷനായിരുന്നു . പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ മാത്യു, ഫെഡറല്‍ ബാങ്ക് റീജണല്‍ ഹെഡ് രാജേഷ് ജോര്‍ജ് ജേക്കബ്, ലയണ്‍സ് ക്ലബ് ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബിജു കുര്യന്‍, റേഞ്ചര്‍ ലീഡര്‍ അനിറ്റാ അലക്‌സ്, റോവര്‍ സ്‌കൗട്ട് ലീഡര്‍ നോബി ഡോമിനിക്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അരുണ്‍ പോള്‍ , മുനിസിപ്പല്‍ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍,  ബ്ലഡ് ഫോറം ഡയറക്ടര്‍മാരായ സജി വട്ടക്കാനാല്‍, പ്രഫസര്‍ സുനില്‍ തോമസ്, ജയ്‌സണ്‍ പ്ലാക്കണ്ണി, ജോമി സന്ധ്യാ, ഡോക്ടര്‍ മാമച്ചന്‍, സിസ്റ്റര്‍ ബിന്‍സി എന്നിവര്‍ പ്രസംഗിച്ചു.  ദിനാചരണത്തോടനുബന്ധിച്ച് നടന്ന മെഗാ രക്തദാന ക്യാമ്പില്‍ ഫെഡറല്‍ ബാങ്ക് റീജണല്‍ ഹെഡ് രാജേഷ് ജോര്‍ജ് അടക്കം നൂറോളം പേര്‍ രക്തം ദാനം ചെയ്തു. ബ്ലഡ് ഫോറം ഡയറക്ടര്‍ ജയ്‌സണ്‍ പ്ലാക്കണ്ണിയുടെ 71 -ാമത് രക്തദാനവും നടന്നു. മരിയന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.


Post a Comment

0 Comments